Tuesday, February 23, 2010

ഇത്രമേല് എന്നെ നീ സ്നേഹിച്ച്തിരുന്നെകില് ....

വെറുതെ കണ്ടു കൊതിച്ചതല്ല .... ശലഭമായി മനസിലേക്ക് കടന്നുവന്നതാണ്‌ നീ ..... പ്രണയിക്കുവാനുള്ള മനുഷ്യന്‍റെ ജന്മവാസനയാകം എന്നെ നിന്നിലെക്കടുപ്പിച്ചത് ..... കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തുസുക്ഷിച്ചൊരു പേരുണ്ടായിരുന്നു ... അത് നിന്റെതായിരുന്നു ...... എന്‍ ജീവനെ എങ്ങോ നീ അവിടെ ഞാനും ... നീയില്ലയെങ്ങില്‍ ഞാനേകയായി, എന്തേ നീ മൌനം മാത്രം ... കടലോളം വരുന്ന എന്‍റെ സ്നേഹം ഏതു ചിപ്പിയില്‍ ഒതുക്കിയാണ് ഞാന്‍ നിനക്ക് നല്‍കുക ....

Thursday, February 11, 2010

നിനക്കായി.......

ഒരു മനസോടോന്നുസ്നേഹിച്ച നിമിഷവും, മതിമറന്നൊന്നു പുണര്‍ന്നോരാ നേരവും
ഓര്‍മ്മയില്‍ കുളിരിട്ടോരനുരാഗവും, നെഞ്ചില്‍ കൂടോന്നോരുക്കിയാ സ്വപ്നഗളും
ഇനിയും കാണുവാന്‍ കഴിയാതെ പോയ നിലാവിന്‍റെ തോഴനാം പ്രീയ കാമുകനെ,
ഇനിയും ചാരത്തണയുവാന്‍ വൈകതെയെന്നോട് ചേരുവാന്‍ പോരു പ്രീയാ നീ ....
മിഴികളില്‍ മരലിന്‍വസന്തം പോലെയെന്‍ ഹ്രദയത്തില്‍ പ്രണയത്തിന്‍ പാട്ടുതന്നോനിവന്‍
പുലര്‍കാല നേരത്തില്‍ പൂവിട്ടു നിന്നൊരാതൈമുല്ലതന്‍ ലാസ്യ ഭാവവും,
ധനുമാസരാവിനെത്തഴുകിയുറക്കുമാ കാറ്റിന്‍റെ സുഖദമാമാര്‍ദ്രാനുഭാവവും
ഒരു നോക്കുകണ്ടൊന്നു പോയൊരാ പക്ഷിതന്‍ മൊഴികളില്‍ തൈമാസം പൊന്‍ചിലമ്പണിവതും
ഇത്രമേല്‍ സ്നേഹിച്ചോരെന്‍ പ്രീയ തോഴനായ്‌ നെഞ്ചില്‍ മുളച്ച കിനാക്കള്‍ ഞാന്‍ കാക്കുന്നു.
കാലങ്ങള്‍ കാത്തിരിക്കാന്‍ നിനച്ചോരാതൈമാസ ചെക്കന്‍റെ ഹ്രദയത്തിന്‍ ഭാവവും
പ്രണയത്തിന്‍ തന്ത്രികള്‍ മീട്ടുവാന്‍ പോരുന്ന വെള്ളിനിലവിന്റെ കരലാളനങ്ങളും
മെയ്യില്‍ ആത്മവികാരം നിറച്ചിട്ടും കമന്റെ കൈകളിലൊരു പുഞ്ചിരിയോടെ
കാത്തിരിപ്പൂ ഞാന്‍ നാളെക്കും...... മൂകമായി വിടചൊല്ലും സൂര്യനെപ്പോലെയെന്‍
മധുരസ്വപ്നഗളും മാഞ്ഞോരാ വീഥിയില്‍, മന്ദസ്മിതത്തോടെ വിരിയും പൂമുല്ലതന്‍
മൃദുദലങ്ങളില്‍ കാത്തിരിപ്പൂ നിനക്കായി ഞാന്‍ .....

Saturday, February 6, 2010

എന്‍റെ മോഹം .....

ദുഖത്തിന്‍റെ കിരീടം ചൂഡികൊണ്ടാണ് സുഖം മനുഷ്യന്‍റെ മുന്‍പില്‍ പ്രത്യക്ഷപെടുന്നത്.
സുഖത്തെ സ്വാഗതം ചെയ്യുന്നവന്‍ ദുഖത്തെയും സ്വാഗതം ചെയ്തെ തീരു
സ്നേഹത്തിന് ഓര്മ്മകളില്ല, ആഗ്രഹങ്ങളുമായും സുഖലോലുപതയുമായും അതിനു ബന്ധമില്ല.
അതിനാല്‍ ശുദ്ധമായ സ്നേഹത്തിന് നാശമില്ല. മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം, സാന്ത്വനം..... ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
നിന്‍റെ സ്നേഹം എനിക്ക് ശക്തിയാണ്, സമാധാനമാണ്, ശാന്തിയാണ് .....................
എള്ളോളം എന്നെ സ്നേഹിക്കൂ...... കുന്നോളം തിരിച്ചു തരാം......
ഇനിയൊരു ജന്മം എനിക്ക് മഴത്തുള്ളിയാവണം, പച്ചിലചാര്‍ത്തിലൂടൂര്‍ന്ന്,
നിന്‍റെ നെറുകയില്‍ പതിച്ച്, നെറ്റിയിലൂടരിച്ച്, ചുണ്ടുകളെ നനച്ച്,
ഓരോ അണുവിലുംകുളിര്‍ നിറച്ച്, പ്രാണനില്‍ ചേരണം......