Wednesday, August 11, 2010

കാത്തിരുപ്പ്‌ ....

പെയ്തൊഴിഞ്ഞാലൊരു ശൂ ന്യത
പിന്നെ കാത്തിരുപ്പ്‌, അടുത്ത മഴ ക്കാലത്തിനായ്
നെഞ്ചിലെ കുളിരിനായ്, മഴനൂല്‍ നനവിനായ്....
രാവിന്‍റെ തൊട്ടിലില്‍ താരട്ടിനായ്
പുലരിയുടെ പുതപ്പിനിടെ തണുപ്പായി ......

എന്‍റെ ചിരിക്കുപിന്നിലെ വേദനകളില്‍
നിന്‍ തലോടലുകള്‍ കൊതിച്ച ഒരുപാടു ദിവസങ്ങള്‍
എല്ലാം അറിഞ്ഞിട്ടും അറിയാതെപോയ നിന്‍റെ
മനസിലെങ്ങിലും എന്‍റെ ഓര്‍മ്മകള്‍ ഉണ്ടാകുമോ ???

Friday, April 2, 2010

ശുഭയാത്ര ....

ചിലപ്പോള്‍ അങ്ങനെയാണ് .... ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന് ... എപ്പോള്‍ എന്നറിയാതെ കടന്ന്‌ വരുന്നു .... അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്ന്‌ പോകുന്നു .....
ഹ്രെധയത്തില്‍ ഒരു കയ്യൊപ്പിട്ട ശേഷം ...... നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല......
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ, അടുത്തത് എന്ത് എന്ന് അറിയാതെ ....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ് ........ ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതുതന്നെ ...
ചില സ്വഹ്രേധങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു....
അന്യോന്യം നിശബ്ധമായി സംസാരിക്കുന്നു.....
ദൂരെയാണെങ്കിലും നീ ഇന്നും എന്‍റെ ഓര്‍മ്മകളില്‍ തെളിഞ്ഞ് നില്‍ക്കുന്നു .....
നിന്‍റെ സ്വാഹ്രദം എനിക്ക് വളരെ വിലപ്പെട്ടതാണ്‌ ........
ഓര്‍മ്മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ........
ആ സ്വഹ്രെദത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു ....... ഹ്രെധയപൂര്‍വ്വം..............

ആരുടെ ആരാണ് .......

നിന്നിലേക്കു നടന്നെത്താന്‍ എടുത്തതിന്റെ ഇരട്ടി നേരം വേണ്ടിവരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍.... എന്നിട്ടും എങ്ങുമെത്തുന്നുമില്ലാ
കണക്കിലെ ഓരോ വിരോധാഭാസങ്ങള്‍......
സമാനതകളില്ലാത്ത വ്രത്തത്തിനുള്ളിലാണു നമ്മള്‍,
എവിടെവെച്ചും പരസ്പരം പിടികൂടപ്പെടാം, മര്‍ദ്ധിക്കപ്പെടാം
വേണമെങ്കില്‍ സ്നേഹിക്കപ്പെടാം ......
എന്നിട്ടും കണ്ടിട്ടും കാണാത്തമാതിരി ... കേട്ടിട്ടും കേള്‍ക്കാത്ത മാതിരി ...
ഉപേക്ഷിക്കപ്പെടുമ്പോള്‍ ശൂന്യമെക്കിലും ഭാരക്കുറവിന്റെ സുഖം .....
ആരുടെ ആരാണ് ഞാനിപ്പോള്‍ ???? ആരുടെയുമാരുമാല്ലാ തിരിക്കുന്നതിന്റെ സുഖം ...
സുഖം സുഖം എന്ന് അടിക്കടി ചിരിക്കുമെങ്ങിലും
"സ" യ്ക്കും "ഖം" യ്ക്കുമിടയിലെ കരച്ചിലിന്റെ സമാഹാരങ്ങളെ
വായിച്ചെടുക്കുവാന്‍ ആരു മിനക്കെടുന്നു ????????

നീയും ഞാനും ...........

എന്‍റെ കാത്തിരിപ്പിനെ നനയ്ക്കാന്‍ ഈ മഴയെത്തിയിട്ടും, നീയെന്ന കുടയില്‍ ഞാനിപ്പോഴും ........

നിന്‍റെ ഓരോ നനുത്ത സ്പര്‍ശവും, മഴത്തുള്ളിയായി എന്‍റെ മുഖത്തുവീഴുമ്പോള്‍ മാത്രമാണ്

ഞാന്‍ അറിയുന്നത് ....... നീ എനിക്കെത്ര പ്രീയപ്പെട്ടതാണെന്ന് ........

ഏകാന്തതയുടെ വരള്‍ച്ചകാലങ്ങളിലെപ്പോഴോ, വേനല്‍ മഴ പോലെ, പെയ്തിറങ്ങിയ

നേര്‍ത്ത സാന്ത്വനമായിരുന്നു എനിക്കു നീ .... എങ്കിലും നിന്നെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ...

എനിക്കു സ്വാര്‍ത്ഥതയുണ്ട് .... സ്വന്തമെന്ന തോന്നലുണ്ട്‌ .... അപ്പോഴും ചോദ്യചിന്ഹമായവശേഷിക്കുന്നു ഒടുവിലൊരു വാക്ക് ... നീ എന്‍റെ ജീവനാണ് .... ചോദ്യചിന്ഹത്തിന്റെ കൊളുത്തുകള്‍ കടലാസ്സുതാളില്‍ അലിഞ്ഞു ചേര്‍ന്നു....... ഉത്തരം പൂര്‍ണ്ണം ..........

BECAUSE YOU ARE MINE….!!!!!!

When my hands in yours, all of paradise is mine..
When you are with me, what use I have for the world????
May your love wipe out me…. May my sighs find a shelter in your heart
May your love wipe out my life….

As close as fragrance is to breath, as close as melody is to lips,
As close as the twists and turns of thought, as close as arms tangled,
As close to me as my dreams, stay that close to me……
As close as my secrets are to my heart, as close as raindrops are to the clouds
As close as the moon is to the night, as close as kohl is to the eyes
As close as the waves are the sea, stay that close to me…..

Let me cry today, let my eyes swell, take me in your arms
And let me soak you with my tears.
The river imprisoned in me will break free and the pain is so great
It will wash down to your feet….

My breath is incomplete, my heartbeat was incomplete
I was incomplete, but now the moon is full in the sky….
BECAUSE YOU ARE MINE….!!!!!!

Monday, March 22, 2010

യാത്രയാവട്ടെ ഞാന്‍.....

പുലരിയെന്‍ മുറ്റത്ത് പവിഴം പൊഴിക്കുന്നുപുതിയൊരു പിറവി തന്നെന്നെ ഉണര്‍ത്തുവാന്‍......
രാവിനെ തേടുന്ന യാത്രയില്‍ മറന്നൊരാ-കര്‍മ്മത്തെയൊക്കെയും തിരികെ പിടിക്കുവാന്‍....
ഞാനലിയേണ്ടൊരാ രാവെത്തും മുന്‍പായിജീവിതലക്ഷ്യങ്ങള്‍ തേടി യാത്രയാവട്ടെ ഞാന്‍.....

Tuesday, February 23, 2010

ഇത്രമേല് എന്നെ നീ സ്നേഹിച്ച്തിരുന്നെകില് ....

വെറുതെ കണ്ടു കൊതിച്ചതല്ല .... ശലഭമായി മനസിലേക്ക് കടന്നുവന്നതാണ്‌ നീ ..... പ്രണയിക്കുവാനുള്ള മനുഷ്യന്‍റെ ജന്മവാസനയാകം എന്നെ നിന്നിലെക്കടുപ്പിച്ചത് ..... കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തുസുക്ഷിച്ചൊരു പേരുണ്ടായിരുന്നു ... അത് നിന്റെതായിരുന്നു ...... എന്‍ ജീവനെ എങ്ങോ നീ അവിടെ ഞാനും ... നീയില്ലയെങ്ങില്‍ ഞാനേകയായി, എന്തേ നീ മൌനം മാത്രം ... കടലോളം വരുന്ന എന്‍റെ സ്നേഹം ഏതു ചിപ്പിയില്‍ ഒതുക്കിയാണ് ഞാന്‍ നിനക്ക് നല്‍കുക ....