Wednesday, August 11, 2010
കാത്തിരുപ്പ് ....
പിന്നെ കാത്തിരുപ്പ്, അടുത്ത മഴ ക്കാലത്തിനായ്
നെഞ്ചിലെ കുളിരിനായ്, മഴനൂല്‍ നനവിനായ്....
രാവിന്‍റെ തൊട്ടിലില്‍ താരട്ടിനായ്
പുലരിയുടെ പുതപ്പിനിടെ തണുപ്പായി ......
എന്‍റെ ചിരിക്കുപിന്നിലെ വേദനകളില്‍
നിന്‍ തലോടലുകള്‍ കൊതിച്ച ഒരുപാടു ദിവസങ്ങള്‍
എല്ലാം അറിഞ്ഞിട്ടും അറിയാതെപോയ നിന്‍റെ
മനസിലെങ്ങിലും എന്‍റെ ഓര്‍മ്മകള്‍ ഉണ്ടാകുമോ ???
Friday, April 2, 2010
ശുഭയാത്ര ....
ഹ്രെധയത്തില്‍ ഒരു കയ്യൊപ്പിട്ട ശേഷം ...... നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല......
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ, അടുത്തത് എന്ത് എന്ന് അറിയാതെ ....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ് ........ ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതുതന്നെ ...
ചില സ്വഹ്രേധങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു....
അന്യോന്യം നിശബ്ധമായി സംസാരിക്കുന്നു.....
ദൂരെയാണെങ്കിലും നീ ഇന്നും എന്‍റെ ഓര്‍മ്മകളില്‍ തെളിഞ്ഞ് നില്‍ക്കുന്നു .....
നിന്‍റെ സ്വാഹ്രദം എനിക്ക് വളരെ വിലപ്പെട്ടതാണ് ........
ഓര്‍മ്മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ........
ആ സ്വഹ്രെദത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു ....... ഹ്രെധയപൂര്‍വ്വം..............
ആരുടെ ആരാണ് .......
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍.... എന്നിട്ടും എങ്ങുമെത്തുന്നുമില്ലാ
കണക്കിലെ ഓരോ വിരോധാഭാസങ്ങള്‍......
സമാനതകളില്ലാത്ത വ്രത്തത്തിനുള്ളിലാണു നമ്മള്‍,
എവിടെവെച്ചും പരസ്പരം പിടികൂടപ്പെടാം, മര്‍ദ്ധിക്കപ്പെടാം
വേണമെങ്കില്‍ സ്നേഹിക്കപ്പെടാം ......
എന്നിട്ടും കണ്ടിട്ടും കാണാത്തമാതിരി ... കേട്ടിട്ടും കേള്‍ക്കാത്ത മാതിരി ...
ഉപേക്ഷിക്കപ്പെടുമ്പോള്‍ ശൂന്യമെക്കിലും ഭാരക്കുറവിന്റെ സുഖം .....
ആരുടെ ആരാണ് ഞാനിപ്പോള്‍ ???? ആരുടെയുമാരുമാല്ലാ തിരിക്കുന്നതിന്റെ സുഖം ...
സുഖം സുഖം എന്ന് അടിക്കടി ചിരിക്കുമെങ്ങിലും
"സ" യ്ക്കും "ഖം" യ്ക്കുമിടയിലെ കരച്ചിലിന്റെ സമാഹാരങ്ങളെ
വായിച്ചെടുക്കുവാന്‍ ആരു മിനക്കെടുന്നു ????????
നീയും ഞാനും ...........
എന്‍റെ കാത്തിരിപ്പിനെ നനയ്ക്കാന്‍ ഈ മഴയെത്തിയിട്ടും, നീയെന്ന കുടയില്‍ ഞാനിപ്പോഴും ........
നിന്‍റെ ഓരോ നനുത്ത സ്പര്‍ശവും, മഴത്തുള്ളിയായി എന്‍റെ മുഖത്തുവീഴുമ്പോള്‍ മാത്രമാണ്
ഞാന്‍ അറിയുന്നത് ....... നീ എനിക്കെത്ര പ്രീയപ്പെട്ടതാണെന്ന് ........
ഏകാന്തതയുടെ വരള്‍ച്ചകാലങ്ങളിലെപ്പോഴോ, വേനല്‍ മഴ പോലെ, പെയ്തിറങ്ങിയ
നേര്‍ത്ത സാന്ത്വനമായിരുന്നു എനിക്കു നീ .... എങ്കിലും നിന്നെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ...
എനിക്കു സ്വാര്‍ത്ഥതയുണ്ട് .... സ്വന്തമെന്ന തോന്നലുണ്ട് .... അപ്പോഴും ചോദ്യചിന്ഹമായവശേഷിക്കുന്നു ഒടുവിലൊരു വാക്ക് ... നീ എന്‍റെ ജീവനാണ് .... ചോദ്യചിന്ഹത്തിന്റെ കൊളുത്തുകള്‍ കടലാസ്സുതാളില്‍ അലിഞ്ഞു ചേര്‍ന്നു....... ഉത്തരം പൂര്‍ണ്ണം ..........
BECAUSE YOU ARE MINE….!!!!!!
When you are with me, what use I have for the world????
May your love wipe out me…. May my sighs find a shelter in your heart
May your love wipe out my life….
As close as fragrance is to breath, as close as melody is to lips,
As close as the twists and turns of thought, as close as arms tangled,
As close to me as my dreams, stay that close to me……
As close as my secrets are to my heart, as close as raindrops are to the clouds
As close as the moon is to the night, as close as kohl is to the eyes
As close as the waves are the sea, stay that close to me…..
Let me cry today, let my eyes swell, take me in your arms
And let me soak you with my tears.
The river imprisoned in me will break free and the pain is so great
It will wash down to your feet….
My breath is incomplete, my heartbeat was incomplete
I was incomplete, but now the moon is full in the sky….
BECAUSE YOU ARE MINE….!!!!!!
Monday, March 22, 2010
യാത്രയാവട്ടെ ഞാന്‍.....
രാവിനെ തേടുന്ന യാത്രയില്‍ മറന്നൊരാ-കര്‍മ്മത്തെയൊക്കെയും തിരികെ പിടിക്കുവാന്‍....
ഞാനലിയേണ്ടൊരാ രാവെത്തും മുന്‍പായിജീവിതലക്ഷ്യങ്ങള്‍ തേടി യാത്രയാവട്ടെ ഞാന്‍.....
Tuesday, February 23, 2010
ഇത്രമേല് എന്നെ നീ സ്നേഹിച്ച്തിരുന്നെകില് ....
വെറുതെ കണ്ടു കൊതിച്ചതല്ല .... ശലഭമായി മനസിലേക്ക് കടന്നുവന്നതാണ് നീ ..... പ്രണയിക്കുവാനുള്ള മനുഷ്യന്‍റെ ജന്മവാസനയാകം എന്നെ നിന്നിലെക്കടുപ്പിച്ചത് ..... കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തുസുക്ഷിച്ചൊരു പേരുണ്ടായിരുന്നു ... അത് നിന്റെതായിരുന്നു ...... എന്‍ ജീവനെ എങ്ങോ നീ അവിടെ ഞാനും ... നീയില്ലയെങ്ങില്‍ ഞാനേകയായി, എന്തേ നീ മൌനം മാത്രം ... കടലോളം വരുന്ന എന്‍റെ സ്നേഹം ഏതു ചിപ്പിയില്‍ ഒതുക്കിയാണ് ഞാന്‍ നിനക്ക് നല്‍കുക ....
Thursday, February 11, 2010
നിനക്കായി.......
ഓര്‍മ്മയില്‍ കുളിരിട്ടോരനുരാഗവും, നെഞ്ചില്‍ കൂടോന്നോരുക്കിയാ സ്വപ്നഗളും
ഇനിയും കാണുവാന്‍ കഴിയാതെ പോയ നിലാവിന്‍റെ തോഴനാം പ്രീയ കാമുകനെ,
ഇനിയും ചാരത്തണയുവാന്‍ വൈകതെയെന്നോട് ചേരുവാന്‍ പോരു പ്രീയാ നീ ....
മിഴികളില്‍ മരലിന്‍വസന്തം പോലെയെന്‍ ഹ്രദയത്തില്‍ പ്രണയത്തിന്‍ പാട്ടുതന്നോനിവന്‍
പുലര്‍കാല നേരത്തില്‍ പൂവിട്ടു നിന്നൊരാതൈമുല്ലതന്‍ ലാസ്യ ഭാവവും,
ധനുമാസരാവിനെത്തഴുകിയുറക്കുമാ കാറ്റിന്‍റെ സുഖദമാമാര്‍ദ്രാനുഭാവവും
ഒരു നോക്കുകണ്ടൊന്നു പോയൊരാ പക്ഷിതന്‍ മൊഴികളില്‍ തൈമാസം പൊന്‍ചിലമ്പണിവതും
ഇത്രമേല്‍ സ്നേഹിച്ചോരെന്‍ പ്രീയ തോഴനായ് നെഞ്ചില്‍ മുളച്ച കിനാക്കള്‍ ഞാന്‍ കാക്കുന്നു.
കാലങ്ങള്‍ കാത്തിരിക്കാന്‍ നിനച്ചോരാതൈമാസ ചെക്കന്‍റെ ഹ്രദയത്തിന്‍ ഭാവവും
പ്രണയത്തിന്‍ തന്ത്രികള്‍ മീട്ടുവാന്‍ പോരുന്ന വെള്ളിനിലവിന്റെ കരലാളനങ്ങളും
മെയ്യില്‍ ആത്മവികാരം നിറച്ചിട്ടും കമന്റെ കൈകളിലൊരു പുഞ്ചിരിയോടെ
കാത്തിരിപ്പൂ ഞാന്‍ നാളെക്കും...... മൂകമായി വിടചൊല്ലും സൂര്യനെപ്പോലെയെന്‍
മധുരസ്വപ്നഗളും മാഞ്ഞോരാ വീഥിയില്‍, മന്ദസ്മിതത്തോടെ വിരിയും പൂമുല്ലതന്‍
മൃദുദലങ്ങളില്‍ കാത്തിരിപ്പൂ നിനക്കായി ഞാന്‍ .....
Saturday, February 6, 2010
എന്‍റെ മോഹം .....
സുഖത്തെ സ്വാഗതം ചെയ്യുന്നവന്‍ ദുഖത്തെയും സ്വാഗതം ചെയ്തെ തീരു
സ്നേഹത്തിന് ഓര്മ്മകളില്ല, ആഗ്രഹങ്ങളുമായും സുഖലോലുപതയുമായും അതിനു ബന്ധമില്ല.
അതിനാല്‍ ശുദ്ധമായ സ്നേഹത്തിന് നാശമില്ല. മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം, സാന്ത്വനം..... ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
നിന്‍റെ സ്നേഹം എനിക്ക് ശക്തിയാണ്, സമാധാനമാണ്, ശാന്തിയാണ് .....................
എള്ളോളം എന്നെ സ്നേഹിക്കൂ...... കുന്നോളം തിരിച്ചു തരാം......
ഇനിയൊരു ജന്മം എനിക്ക് മഴത്തുള്ളിയാവണം, പച്ചിലചാര്‍ത്തിലൂടൂര്‍ന്ന്,
നിന്‍റെ നെറുകയില്‍ പതിച്ച്, നെറ്റിയിലൂടരിച്ച്, ചുണ്ടുകളെ നനച്ച്,
ഓരോ അണുവിലുംകുളിര്‍ നിറച്ച്, പ്രാണനില്‍ ചേരണം......
Monday, January 18, 2010
ഓര്‍മ്മകളിലെ ബാല്യം...........
മഴ പെയ്തൊഴിഞ്ഞ സന്ധ്യയില്‍ തെങ്ങോലയില്‍ നിന്നും ഇറ്റിറ്റുവീഴുന്ന -
മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും ...
കൂട്ടുകാര്‍ക്കൊപ്പം മാമ്പഴം പറിക്കാനോടിയതും, മാമ്പഴകറ ഉടുപ്പില്‍ പുരണ്ട്
പിന്നെ അമ്മയുടെ മുമ്പില്‍ തലകുനിച്ചു നിന്നതും ......
അമ്മ ഈര്‍ക്കില്‍ കൊണ്ടെന്‍റെ തുടയില്‍ ചുവന്ന പാടുകള്‍ തീര്‍ത്തതും
അവന്‍ അയല്‍ക്കാരന്‍എന്‍ കൂട്ടുകാരന്‍ നോക്കി നിന്നതിനാല്‍ കരയാതെ നിന്നതും .....
അവന്‍റെ കണ്ണുകള്‍ നിറഞ്ഞതും, പിന്നെ പാതി കടിച്ച തേന്‍ പഴം കളഞ്ഞിട്ടോടിയതും......
രാത്രികളില്‍ താഴെ വയലുകയില്‍ തവളകള്‍ രാഗലയം തീര്‍ക്കുന്നത് കേട്ടുപേടിച്ച്
അച്ഛന്‍റെ നെഞ്ചിലൊട്ടി കിടന്നുറങ്ങിയതും, പിന്നെ പുലര്‍ച്ചെ പറയാതെ പതിവുമ്മതരാതെ
അച്ഛന്‍ പോയപ്പോള്‍ പിണങ്ങിയിരുന്നതും........
പിന്നെ നീ അക്ഷരം പടിക്കെന്നോതി അപ്പുപ്പന്‍ അയലത്തെ ആശാന്‍റെ അടുത്തെന്നെ കൊണ്ടാക്കിയതും
രാവിലെ തേന്‍ തേടി നടക്കുന്ന തുമ്പിയെപ്പിടിക്കാന്‍ പറ്റാതെ കണ്ണുനിറഞ്ഞതും ...
ആശാന്‍ കൈപിടിച്ചു മണലില്‍ വരച്ച അക്ഷര വഴിയില്‍ ഉറുമ്പിനെപിടിച്ചിട്ട്
അവയെ അക്ഷരം പഠിപ്പിച്ചതും .....
പിന്നെയൊരുനാള്‍ കുഞ്ഞമ്മയെന്‍ കൈ പിടിച്ച് പള്ളിക്കുടത്തില്‍ കൊണ്ടുചെന്നു വിട്ടതും
കുഞ്ഞമ്മ തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സ് മുറിയില്‍ നിന്നുപൊട്ടികരഞ്ഞതും
മുമ്പേ കരഞ്ഞു കണ്ണു കലങ്ങിയവരെന്നെ നോക്കി കളിയാക്കിചിരിച്ചതും.....
സ്കൂള്‍ മുറ്റത്ത്‌പൊഴിഞ്ഞ നെല്ലിക്ക പെറുക്കാന്‍ ടീച്ചര്‍ കാണാതെ ജനല്‍ വഴി ചാടിയതും
പിന്നെ സ്കൂള്‍ വിട്ടുവരുമ്പോള്‍ കൂട്ടുകരോത്ത് തോട്ടിലിറങ്ങി പരല്‍മീന്‍ പിടിച്ചതും ....
അങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കാന്‍ ഓര്‍മ്മക ളോരു പാടൊഴുകി
ഒടുവില്‍ കടലില്‍ ചേര്‍ന്ന നദി പോലെ തിരികെ കിട്ടില്ലാബാല്യമൊരിക്കലും
ഇതാണെന്‍റെ വേദനയും ........
Friday, January 15, 2010
എന്‍റെ പ്രാണന്.....
ചിരിച്ചും, കരഞ്ഞും കളിയാക്കിയും വൈരുദ്ന്യങ്ങളിലുടെയേറെ അടുത്തും
നാം കടന്നു പോയ ദിനങ്ങളെത്ര, എന്നും എന്‍ നിറമാര്‍ന്ന ഓര്‍മകളില്‍
നീയും, നീ പങ്കുവെച്ച സ്നേഹവും എന്നില്‍ മായാതെ നില്‍ക്കും ...
അപരിചിതരായി വന്നു, പിരിയാന്‍ കഴിയാത്തവിധമടുത്തു...
നാം പിരിയുമ്പോള്‍ അറിയാം എനിക്ക് നീ വിദുരമെന്ന്....
എങ്കിലും എന്നും കുളിരാര്‍ന്നൊരു മഴത്തുള്ളി തരും സുഖം
നിന്‍റെ ഓര്‍മ്മകള്‍ എനിക്കുനല്‍കും ....
അതെന്നുമെന്‍റെ ഹ്രദയത്തില്‍ നിറഞ്ഞു നില്‍ക്കും ...
എന്നോ ഞാന്‍ പങ്കുവെച്ച സ്നേഹത്തിന്‍റെ അതെനിക്ക്
സമ്മാനിച്ച എന്‍ പ്രിയ പ്രാണനെ ...
നമ്മള്‍ കടന്നു പോയ ആ നിമിഷങ്ങളുടെ,
നാഴികകളുടെ ഓര്‍മ്മയ്ക്ക് ...................
എന്‍റെ പ്രേമം ..
പറയാതെയറിഞ്ഞു ഞാന്‍ നിന്റെ പ്രേമം....
ആത്മാവിനുള്ളില്‍ പ്രണയാഗ്നി തെളിഞ്ഞതും ...
ഹ്രദയത്തിനൊരു കോണില്‍, ഒരിടം ചോദിച്ച നിനക്കു ഞാന്‍ തന്നത്
എന്‍റെ ഹ്രദയം തന്നെ ആയിരുന്നു !!!!!
അതില്‍ ഞാനെപ്പോഴേ നിന്‍റെ പേര്‍ കോറിയിട്ടിരുന്നു ....
നിനക്കായ് മിടിക്കുമെന്‍ ഹ്രദയമെന്നും.....
നിനക്കായ് മാത്രം ..............
കാത്തിരിപ്പ്.......
എന്നാല്‍വിധിയുടെ ഏതൊ വേലിയേറ്റത്തില്‍,
അലച്ചു വന്ന തിരകള്‍ അതു മായ്ച്ചുകളഞ്ഞു....
പിന്നീട്, നിനക്കായി ഞാനെന്റെ മനസ്സ് ഒലിവിലകളില്‍ കുറിച്ചിട്ടു....
എന്നാല്‍ ഏതോ മഞ്ഞു കാലത്തവ എവിടെയോ കൊഴിഞ്ഞു വീണു...
ഒടുവില്‍ നിന്നെകാണാന്‍ മേഘങ്ങളിലേറി ഞാന്‍ പുറപ്പെട്ടു....
പക്ഷേ, ആഞ്ഞടിച്ച കാറ്റെന്നെഏതോ ചുടു മരുഭൂമിയില്‍ തള്ളിയിട്ടു.....
അവിടെ, യുഗാന്തരങ്ങളോളം ഞാന്‍നിന്നെ കാത്തു കിടന്നു...
ഒടുവില്‍ കണ്ണീരാല്‍ നിറഞ്ഞ ഒരുകള്ളിമുള്‍ച്ചെടിയായി പുനര്‍ജ്ജനിച്ചു....
പക്ഷെ എന്നിട്ടും നീ എന്നെ അറിഞ്ഞില്ല, അടുത്ത് വന്നില്ല .....
അറിയാഞ്ഞതോ അറിയില്ലെന്ന് ഭാവിക്കുന്നതോ .... എന്തോ എനിക്കറിയില്ല ....
ഇന്നും എന്നും എപ്പോളും നിനക്കായി ഞാന്‍ കാത്തിരിക്കുന്നു ....
എന്നെ തിരിച്ചറിഞ്ഞ് എന്നിലേക്കാകുന്ന ആ ഒരു നിമിഷത്തിനായി .....
Saturday, January 9, 2010
ജനനം.....
കുറേ രൂപ ഭേദങ്ങള്‍ ഉറ്റുനോക്കുന്നു ....
അപ്പോള്‍ ഉള്ളിലുണ്ടായ വികാരത്തിന്
ഭയം എന്ന് വിളിക്കാമോ എന്നും അറിയില്ല ..
എന്തായാലും അടുത്തുകിടന്ന ശരീരത്തിനോട് തോന്നിയത്
ആകര്‍ഷണ്ണമായതിനാല്‍ അങ്ങോട്ട് ചേരാന്‍ ശ്രമിച്ചു.....
ആദ്യമായി വാ തുറന്നടച്ചപ്പോള്‍
"ആ അം " എന്ന രണ്ട് നാദരൂപങ്ങള്‍ പ്രകടമായി ...
ചുറ്റുപാടുകള്‍ അതിനെ ഏറ്റുപറയുകയും "അമ്മ" എന്ന്
അംഗീകരിക്കുകയും ചെയ്തപ്പോള്‍ സമാധാനമായി ....
നീട്ടിയും ചുരുക്കിയും ഉച്ചത്തിലും സാവധാനത്തിലും
അത് പറഞ്ഞുറപ്പിച്ചു ..... അമ്മ .....
അന്നും ഇന്നും എന്നും അതാശ്വാസം തന്നെ ആനന്ദവും ....
Friday, January 8, 2010
മറക്കില്ലൊരിക്കലും ....
ഉള്ളില്‍ തട്ടും മൃദു മന്ദഹാസവും പൊഴിഞ്ഞീല്ലാന്നാകിലും
മിഴിത്തുംബാല്‍ ആ മനസെന്‍നേര്‍ക്ക് നീണ്ടതേയുള്ളു
അധരം സ്മേരത്തിന്നായ് ഒരുങ്ങിയതേയുള്ളു,
മനസ്സിന്‍ വാതായനം തുറക്കാന്‍ അനുമതി കൊടുത്തില്ലാ...
ആമോദത്തോടാരതിയുഴിഞ്ഞില്ലാ,
ആദരിച്ചരുളിയില്ലാതിഥ്യമെന്നാകിലും…………..
മധുര സ്വപ്നം നെഞ്ഞില്‍മുളയിട്ടതേയുള്ളു,
വസന്തം പുഷ്പാര്‍ച്ചന തുടങ്ങിയതേയുള്ളു,
കൈവിരല്ത്തുമ്പിലൊന്നു തൊട്ടതുമില്ലെന്നാലും
മധു വാക്കോതിയില്ല, മധുരം നുണഞ്ഞില്ല
പ്രണയഗാനം ചുണ്ടില്‍ തുളുമ്പിയതുമില്ല,
ഇനിയും വരാമെന്നു ചൊല്ലിയില്ലെന്നാകിലും
മറക്കുകില്ലാ മുഖം മറക്കില്ലൊരിക്കലും……
Saturday, January 2, 2010
വിട പറയുന്നു ....
ഇനി എന്നും ഓര്‍മയിലേക്ക് !
തിരിച്ചു വരില്ലൊരിക്കലും.
ഒരു പാട് ഓര്‍മ്മകള്‍ ബാക്കി .....
എന്നെ ഓര്‍ക്കാനും ഒരു പാട് വിരഹമെന്നര്‍ത്തമുണ്ടോ ഇതിനു ???
Friday, January 1, 2010
എന്നിലെ ഞാന്‍ .......
എന്‍റെ ഗ്രാമത്തിലേക്ക് ......
പുലര്‍മഞ്ഞു പുക പോലെ നിറയുമാ പുലരിയും, നിലവിളക്കിന്റെ വെട്ടതിലലിയുമാസന്ധ്യയും....
അകലെയാ അമ്പല, മണികള്‍ തന്‍ നാദം കേട്ടുണരുമാപുലരികള്‍ ഞാന്‍ കൊതിച്ചു !!
`പുലരിയായ് എന്നു വന്നോതുമാ കുയിലിന്റെ മധുരമാം ശബ്ധമെന്‍ കാതിലിന്നും...
തണുവുള്ള കിണര്‍വെള്ളം, കോരികുളിക്കുവാന്‍ തുടിക്കുമെന്‍ മനവുമി തനുവുമിന്നും !!
ഒരു കൊയ്ത്തു പാട്ടിന്റെ ഈണവും താളവും കരുതി ഞാന്‍ വെച്ചുവെന്‍ നെഞ്ഞകത്തില്‍ !!!
വയലിലെ ചേറിലും, മഴ പെയ്ത മണ്ണിലും, വെറുതെ നടക്കുവാന്‍ ഞാന്‍ കൊതിച്ചു !!!
പതുക്കെ തുഴഞൊന്നു പോകണം തോണിയിലലകളാല്‍ നിറഞ്ഞയെന്‍ തോട്ടിലൂടെ...
അലസമായ് ഒഴുകുമാകാറ്റിന്റെ തഴുകലേറ്ററിയാതെ വീണ്ടുമൊന്നുറങ്ങിടേണം...
ഒരു നാടന്‍ പാട്ടിന്‍റെ ശീലകള്‍ വന്നെന്നെ മ്രെദവായുണര്തേണം അതിനു ശേഷം !!!
കാണുവാന്‍ കഴിയുമോ ഇന്നുമാഗ്രാമം, തിരികെ ഞാനെത്തുമ്പോളെന്റെ നാട്ടില്‍ ????
രാത്രി മഴ ......
ജനല്‍ വിടവിലൂടെ ഞാന്‍ കണ്ടു മഴയുടെ ആഹ്ലാദ നൃത്തം !!!!!!
പുതച്ചിരുന്ന കമ്പിളി പുതപ്പ്ഊരിഎറിഞ്ഞു ഞാന്‍ പതുക്കെ ജനല്‍ പാളി തള്ളി തുറന്നു....
ഒരു തണുത്ത കാറ്റെന്നെ വാരിപുണര്‍ന്നു ... ഒരു കാമുകനെ പോലെ .....???
അവന്‍റെ വിരലുകള്‍ എന്‍റെ ഓരോ കോശത്തിലും ഉര്‍ന്നിരകുന്നത് ഞാനറിഞ്ഞു .....
അപ്പോഴാണത് ഞാന്‍ കണ്ടത് ..... നിലാവ് നീല നുലുകളായി ഭൂമിയില്‍ എന്തോ തുന്നുന്നതു പോലെ ....
ചിലപ്പോള്‍ ഭൂമിക്കൊരു നിശാവസ്ത്രം നെയ്യുകയാകാം ... നിലാവ് കൊണ്ടൊരു നിശാവസ്ത്രം !!!!!
നനഞ്ഞു കുളിച്ച് നിര്‍വൃതിയോടെ നില്‍ക്കുന്ന ഇലകള്‍ ....
ഇവര്‍ക്കും നൃത്തം അറിയാമോ???? ഇലകളുടെ നൃത്തം !!!
മഴത്തുള്ളികള്‍ക്കും തമ്മില്‍ പറയാന്‍ ഒരായിരം വിശേഷങള്‍ ......
പലതുള്ളിയായ് പുറപ്പെട്ടു പിന്നെ താഴെ കണ്ടപ്പോള്‍, അതൊരു കൂടി ചേരലിന്റെ ആഹ്ലാദമാവം....
അവയുടെ കിലുകിലാരവം..... തുള്ളി കളിക്കുന്നതിനിടയില്‍ തമ്മില്‍ കളി പറയുന്നതു ഞാന്‍ കേട്ടു സത്യം !
ചിലര്‍ ഒരു ചാലായി ഒഴുകാന്‍ തീരുമാനിച്ചതും ഞാന്‍ ഒളിച്ചിരുന്നുകണ്ടു !
എവിടെക്കോ തിടുക്കപ്പെട്ട് അവരൊഴുകിപോയി ....
അഴിയിള്ളകിയ ജനലില്‍ പിടിച്ചു ഞാന്‍ പിന്നെയും അവര്‍ പറയുന്നതു ശ്രദ്ധിച്ചു ....
ഇപ്പോഴെനിക്ക് അവരുടെ ഭാഷ അറിയാം !! എന്നെ കണ്ടിട്ടും അവര്‍ നൃത്തം തുടര്‍ന്നു
പിന്നെ ... അവര്‍ എന്നെയും ക്ഷണിച്ചു!!!.... അവരുടെ കൂടെ നൃത്തം ചവിട്ടാന്‍ !!!
വാതില്‍ തുറന്നിറങ്ങിയ എന്നെ കൈ പിടിച്ച്, അവരുടെ നടുവില്‍ കൊണ്ടുപോയി നിര്‍ത്തി ....
അവരോടൊപ്പം, അവരിലൊരാളായി, ഞാനെത്ര നേരം നൃത്തം ചവിട്ടി?? അറിയില്ല ....
ഒടുവില്‍, വീണ്ടുമൊരിക്കല്‍ കൂടി വരമെന്നെ സത്യം ചെയ്തവര്‍ പോകും വരെ ....
ഞാന്‍ കാത്തിരിക്കുന്നു.... അവര്‍ക്കുവേണ്ടി .... അവരുടെ വിളിക്കായി കാതോര്‍ത്ത്
അവരോടൊപ്പം വീണ്ടും നൃത്തം ചെയ്യാന്‍ .........