Friday, April 2, 2010

നീയും ഞാനും ...........

എന്‍റെ കാത്തിരിപ്പിനെ നനയ്ക്കാന്‍ ഈ മഴയെത്തിയിട്ടും, നീയെന്ന കുടയില്‍ ഞാനിപ്പോഴും ........

നിന്‍റെ ഓരോ നനുത്ത സ്പര്‍ശവും, മഴത്തുള്ളിയായി എന്‍റെ മുഖത്തുവീഴുമ്പോള്‍ മാത്രമാണ്

ഞാന്‍ അറിയുന്നത് ....... നീ എനിക്കെത്ര പ്രീയപ്പെട്ടതാണെന്ന് ........

ഏകാന്തതയുടെ വരള്‍ച്ചകാലങ്ങളിലെപ്പോഴോ, വേനല്‍ മഴ പോലെ, പെയ്തിറങ്ങിയ

നേര്‍ത്ത സാന്ത്വനമായിരുന്നു എനിക്കു നീ .... എങ്കിലും നിന്നെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ...

എനിക്കു സ്വാര്‍ത്ഥതയുണ്ട് .... സ്വന്തമെന്ന തോന്നലുണ്ട്‌ .... അപ്പോഴും ചോദ്യചിന്ഹമായവശേഷിക്കുന്നു ഒടുവിലൊരു വാക്ക് ... നീ എന്‍റെ ജീവനാണ് .... ചോദ്യചിന്ഹത്തിന്റെ കൊളുത്തുകള്‍ കടലാസ്സുതാളില്‍ അലിഞ്ഞു ചേര്‍ന്നു....... ഉത്തരം പൂര്‍ണ്ണം ..........

No comments:

Post a Comment