നിന്നിലേക്കു നടന്നെത്താന്‍ എടുത്തതിന്റെ ഇരട്ടി നേരം വേണ്ടിവരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍.... എന്നിട്ടും എങ്ങുമെത്തുന്നുമില്ലാ
കണക്കിലെ ഓരോ വിരോധാഭാസങ്ങള്‍......
സമാനതകളില്ലാത്ത വ്രത്തത്തിനുള്ളിലാണു നമ്മള്‍,
എവിടെവെച്ചും പരസ്പരം പിടികൂടപ്പെടാം, മര്‍ദ്ധിക്കപ്പെടാം
വേണമെങ്കില്‍ സ്നേഹിക്കപ്പെടാം ......
എന്നിട്ടും കണ്ടിട്ടും കാണാത്തമാതിരി ... കേട്ടിട്ടും കേള്‍ക്കാത്ത മാതിരി ...
ഉപേക്ഷിക്കപ്പെടുമ്പോള്‍ ശൂന്യമെക്കിലും ഭാരക്കുറവിന്റെ സുഖം .....
ആരുടെ ആരാണ് ഞാനിപ്പോള്‍ ???? ആരുടെയുമാരുമാല്ലാ തിരിക്കുന്നതിന്റെ സുഖം ...
സുഖം സുഖം എന്ന് അടിക്കടി ചിരിക്കുമെങ്ങിലും
"സ" യ്ക്കും "ഖം" യ്ക്കുമിടയിലെ കരച്ചിലിന്റെ സമാഹാരങ്ങളെ
വായിച്ചെടുക്കുവാന്‍ ആരു മിനക്കെടുന്നു ????????
No comments:
Post a Comment