മുഖത്ത് എപ്പൊഴും പുഞ്ചിരിയും, ഹ്രദയത്തില്സ്നേതഹവും നിറച്ഛ്......
ശലഭത്തെ പൊലെ ഞാന് ഒഴുകി നടന്നു...
ദേശാടനകിളിയെ പോലെ സ്ഥലകാലങള് താണ്ടി...
ഗ്രീഷ്മവും വസന്തവും തേടി...
പരിഭവങ്ങളും, കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത
എന്റെ ഈ ലോകത്ത് എപ്പോഴോ എങ്ങനെയോ നീയും വന്നു ചേര്ന്നു ……
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച നമ്മളെ
കാലപ്രവാഹം ഒന്നിപ്പിച്ചു……
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ
നമുക്ക് ഇങ്ങനെ തുടരാം….
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും
നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് ഇങ്ങനെ മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു…………..
നിനക്കായ് ഞാന് എന്റെ ആത്മാവില് കരുതി വെച്ച സ്നേഹം
ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്…….
ഇനിയുള്ള ഒരോ നിമിഷങ്ങളിലും
നിന്റെ് ഹൃദയത്തിന്റെ ഒരു കോണില്
ഞാന് കാണുമെന്ന പ്രതീക്ഷയിലാണത്………………
No comments:
Post a Comment