Thursday, December 3, 2009

കണ്ണീര്‍മഴ ......

ചിറകൊടിഞ്ഞുപോയ ഒരു പക്ഷിക്കും, അമ്മയുപേക്ഷിച്ചുപോയ ഒരു പൂച്ചകുഞ്ഞിനും വേണ്ടി ഉറങ്ങാതെ കിടന്നു കരഞ്ഞിട്ടുള്ള ഒരു പെണ്‍ക്കുട്ടി അതായിരുന്നു ഞാന്‍. അക്കാലത്ത്‌പ്രണയം എനിക്ക് തേന്‍ പോലെ മധുരിക്കുന്ന ഒന്നായിരുന്നു. കവിതകളിലും, പാട്ടിലും, കഥകളിലും പ്രണയം മയിലിനേപോലെ ഏഴുവര്‍ണങ്ങളും വിടര്‍ത്തി നിന്നാടി. ആ കാറ്റില്‍,ആ മഴയില്‍ കണ്ണില്‍ കത്തുന്ന സ്വപ്നഗളുമായി ചുണ്ടിലൊരു മൂളിപ്പാട്ടും നിറച്ചു പച്ചപ്പുള്ള ഇടവഴികളിലുടെആരെയും പേടിക്കാതെ ഞാന്‍ നടന്നുപോയി. ലോകത്തെ നോക്കി സ്നേഹത്തോടെ ചിരിച്ചാല്‍ ആ ചിരി നമുക്ക് തിരിച്ചുകിട്ടുമെന്നായിരുന്നു ഞാന്‍ വായിച്ച പുസ്തകഗളിലെല്ലാം.... പക്ഷെ പിന്നെപിന്നെ എനിക്ക് ചിരിക്കാന്‍ തന്നെ പേടിയായിത്തുടങ്ങി. അനുഭവഗള്‍ എനിക്ക് വേദനകള്‍ മാത്രം നല്‍കി. ഒഴുക്കില്‍ മുങ്ങിപോകാതെ പിടിച്ചുനില്‍ക്കാന്‍ നെഞ്ഞുപിടയുബോളും പണ്ടത്തെ പോലെ ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു .......

യാഥാര്‍ത്ത്യഗള്‍ ശീലമായിത്തുടഗിയതായിരുന്നു, പക്ഷെ പെട്ടെന്നൊരു ദിവസം "നിന്നെ എന്തേ ഞാന്‍ നേരത്തേകണ്ടുമുട്ടിയില്ല?" എന്ന്ഒരാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ മഞ്ഞുപോലെ അലിഞ്ഞലിഞ്ഞ്‌ഇല്ലാതെയായി. പിന്നീട്ഇത്തിരി നേരത്തേക്ക് എനിക്ക് ലോകംനിറഗളുടെതായിരുന്നു

"പ്രണയത്തിന് ഒരാളെ തീയിലെന്നപോലെ ദഹിപ്പിക്കാനും സാധിക്കും." ആ തീയില്‍ മെഴുകുതിരിപോലെ ഉരുകി ഇല്ലതായവളാണ് ഞാന്‍.... രണ്ടോ, നാലോ വര്‍ഷം മതിയാകുമോ സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും?? ഹ്രെദയം കൊത്തിനുറുക്കുന്ന വേദന തിരികെ തന്നിട് എന്‍റെ എല്ലാ സ്നേഹവും പിടിച്ചു വാങ്ങി, ഈ ലോകം എനിക്ക് പറ്റിയതല്ല എന്ന് എന്നെ വീണ്ടും വീണ്ടും പഠിപ്പിച്ചു എന്‍റെ സ്നേഹത്തിനും ജീവിതത്തിനും പുല്‍ക്കൊടിയുടെ വിലപൊലുമില്ലെന്നു മനസിലാക്കിതന്ന്.....

അങ്ങനെ ഞാന്‍ കണ്ണീര്‍മഴയില്‍ കുതിര്‍ന്നുപോയി .... യഥാര്ത്ഥ പ്രണയം എന്താണെന്ന്‌ ആര്‍ക്കെകിലും അറിയാമോ? അത്പങ്കുവെയ്കലാണോ?? അല്ലെകില്‍ പരസ്പരം സന്തോഷിപ്പിക്കലാണോ?? അതോ സ്വന്തമാക്കലാണോ?? .... എനിക്കിന്നും അറിയില്ല. അറിയാമെന്നു ഭാവിച്ചിരുന്നു ...

പ്രണയം മധുരമാണെന്ന് കവി കളോടോത്ത് ഞാനും പാടി.... അതിന് ജീവനൊടുക്കാനും സാധിക്കുന്നത്ര മധുരമുണ്ട് എന്നറിഞ്ഞത് വളരെ വൈകിയിട്ടാണ്....... ഒരു തുമ്പി പാറി വന്നിരുന്നാല്‍ മുറിവേല്‍ക്കുന്നത്രയും മൃദുലമായിരുന്നു എന്‍റെ മനസ്സ്. അത്രയും മൃദുത്വം ഈ ലോകത്തിന് ചേരില്ലെന്ന് വേദനയോടെ ഞാന്‍ മനസിലാക്കുന്നു ഇപ്പോള്‍.....

ഇനി ഒരാളെയും ഇങ്ങനെ സ്രഷ്ടിക്കരുത് എന്നു ദൈവത്തിനോട് നേരിട്ടു പറഞ്ഞുകൊടുക്കുവാന്‍ ഞാന്‍ പോകുകയാണ് .... പാടങ്ങള്‍ പറഞ്ഞു തന്നവര്‍ക്കെല്ലാം നന്ദി.........

No comments:

Post a Comment