ഇഷ്ടമെന്നൊരു വാക്കു പറഞ്ഞില്ലെന്നാകിലും നഷ്ടമായില്ലെന്‍സ്നേഹമിന്നാളും....
പറയാതെപറഞ്ഞു നാമറിയാതെയറിഞ്ഞു പിരിയാതെ നിന്നൊരാസ്നേഹം ...
നീ വന്നു ചേര്‍ന്നൊരാനേരമെന്നകതരില്‍ആയിരം മഴവില്ലുവിരിഞ്ഞു നിന്നു ...
ചെഞ്ചുണ്ടില്‍പുഞ്ചിരി വിരിഞ്ഞൊരാനേരമെന്‍....
മനതാരില്‍മന്താരംവിടര്‍ന്നു നിന്നു....
ഒരു വാക്കു നിന്നൊടുമിണ്ടുവനന്നാളില്‍ അധരങ്ങളറിയാതെ കൊതിച്ചിരുന്നു .....
ഒരു നോക്കുകാണുവാന്‍ മിഴിരണ്ടുമന്നേരം നിനയാതെ നിറവോടെ കാത്തിരുന്നു
വിതുമ്പിനിന്നതാം മിഴിനീരു വീണു കവിള്‍ത്തടമാകെ നനഞ്ഞോരുനാള്‍.......
അറിയാതെ പറയാതെ പറഞ്ഞുവോ ഞാനന്ന് നിനവില്‍ നിറഞ്ഞോരേന്നിഷ്ടം!!!
ഇടറുന്ന മനസുമായ് ഞാന്‍ വന്നനേരം സ്വന്തനരാഗം മൂളിയോ നീയും ???
അലിവോടയന്നെന്നെ മറോടനയ്ക്കുവാന്‍ഒരുമാത്ര നീയും കൊതിച്ചിരുന്നില്ലേ????
അകലെയാനെക്കിലുംഅറിയുന്നു നാമിന്ന് ഇഷ്ടമെന്നൊരു വാക്കു പറഞ്ഞില്ലെന്നാകിലും
മനതാരില്‍ പറയുന്നു അകതാരിലറിയുന്നു ഒരുനാളും നമ്മള്‍ പിരിയില്ലെന്ന് .....
No comments:
Post a Comment