Friday, January 1, 2010

എന്‍റെ ഗ്രാമത്തിലേക്ക് ......

ഓര്‍ത്തു ഞാന്‍ വെച്ചു ആ കൊച്ചു ഗ്രാമം, നൂറു നിറമുള്ള ഓര്‍മ്മതന്‍ ശേഘരത്തില്‍ ..
പുലര്‍മഞ്ഞു പുക പോലെ നിറയുമാ പുലരിയും, നിലവിളക്കിന്റെ വെട്ടതിലലിയുമാസന്ധ്യയും....
അകലെയാ അമ്പല, മണികള്‍ തന്‍ നാദം കേട്ടുണരുമാപുലരികള്‍ ഞാന്‍ കൊതിച്ചു !!
`പുലരിയായ്‌ എന്നു വന്നോതുമാ കുയിലിന്റെ മധുരമാം ശബ്ധമെന്‍ കാതിലിന്നും...
തണുവുള്ള കിണര്‍വെള്ളം, കോരികുളിക്കുവാന്‍ തുടിക്കുമെന്‍ മനവുമി തനുവുമിന്നും !!
ഒരു കൊയ്ത്തു പാട്ടിന്റെ ഈണവും താളവും കരുതി ഞാന്‍ വെച്ചുവെന്‍ നെഞ്ഞകത്തില്‍ !!!
വയലിലെ ചേറിലും, മഴ പെയ്ത മണ്ണിലും, വെറുതെ നടക്കുവാന്‍ ഞാന്‍ കൊതിച്ചു !!!
പതുക്കെ തുഴഞൊന്നു പോകണം തോണിയിലലകളാല്‍ നിറഞ്ഞയെന്‍ തോട്ടിലൂടെ...
അലസമായ് ഒഴുകുമാകാറ്റിന്റെ തഴുകലേറ്ററിയാതെ വീണ്ടുമൊന്നുറങ്ങിടേണം...
ഒരു നാടന്‍ പാട്ടിന്‍റെ ശീലകള്‍ വന്നെന്നെ മ്രെദവായുണര്തേണം അതിനു ശേഷം !!!
കാണുവാന്‍ കഴിയുമോ ഇന്നുമാഗ്രാമം, തിരികെ ഞാനെത്തുമ്പോളെന്റെ നാട്ടില്‍ ????

No comments:

Post a Comment