ചിതറി വീണ കുന്നിക്കുരുക്കള്‍ പോലെ ഓര്‍മ്മയിലെവിടെയോ ... ബാല്യവും
മഴ പെയ്തൊഴിഞ്ഞ സന്ധ്യയില്‍ തെങ്ങോലയില്‍ നിന്നും ഇറ്റിറ്റുവീഴുന്ന -
മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും ...
കൂട്ടുകാര്‍ക്കൊപ്പം മാമ്പഴം പറിക്കാനോടിയതും, മാമ്പഴകറ ഉടുപ്പില്‍ പുരണ്ട്
പിന്നെ അമ്മയുടെ മുമ്പില്‍ തലകുനിച്ചു നിന്നതും ......
അമ്മ ഈര്‍ക്കില്‍ കൊണ്ടെന്‍റെ തുടയില്‍ ചുവന്ന പാടുകള്‍ തീര്‍ത്തതും
അവന്‍ അയല്‍ക്കാരന്‍എന്‍ കൂട്ടുകാരന്‍ നോക്കി നിന്നതിനാല്‍ കരയാതെ നിന്നതും .....
അവന്‍റെ കണ്ണുകള്‍ നിറഞ്ഞതും, പിന്നെ പാതി കടിച്ച തേന്‍ പഴം കളഞ്ഞിട്ടോടിയതും......
രാത്രികളില്‍ താഴെ വയലുകയില്‍ തവളകള്‍ രാഗലയം തീര്‍ക്കുന്നത് കേട്ടുപേടിച്ച്
അച്ഛന്‍റെ നെഞ്ചിലൊട്ടി കിടന്നുറങ്ങിയതും, പിന്നെ പുലര്‍ച്ചെ പറയാതെ പതിവുമ്മതരാതെ
അച്ഛന്‍ പോയപ്പോള്‍ പിണങ്ങിയിരുന്നതും........
പിന്നെ നീ അക്ഷരം പടിക്കെന്നോതി അപ്പുപ്പന്‍ അയലത്തെ ആശാന്‍റെ അടുത്തെന്നെ കൊണ്ടാക്കിയതും
രാവിലെ തേന്‍ തേടി നടക്കുന്ന തുമ്പിയെപ്പിടിക്കാന്‍ പറ്റാതെ കണ്ണുനിറഞ്ഞതും ...
ആശാന്‍ കൈപിടിച്ചു മണലില്‍ വരച്ച അക്ഷര വഴിയില്‍ ഉറുമ്പിനെപിടിച്ചിട്ട്
അവയെ അക്ഷരം പഠിപ്പിച്ചതും .....
പിന്നെയൊരുനാള്‍ കുഞ്ഞമ്മയെന്‍ കൈ പിടിച്ച് പള്ളിക്കുടത്തില്‍ കൊണ്ടുചെന്നു വിട്ടതും
കുഞ്ഞമ്മ തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സ് മുറിയില്‍ നിന്നുപൊട്ടികരഞ്ഞതും
മുമ്പേ കരഞ്ഞു കണ്ണു കലങ്ങിയവരെന്നെ നോക്കി കളിയാക്കിചിരിച്ചതും.....
സ്കൂള്‍ മുറ്റത്ത്‌പൊഴിഞ്ഞ നെല്ലിക്ക പെറുക്കാന്‍ ടീച്ചര്‍ കാണാതെ ജനല്‍ വഴി ചാടിയതും
പിന്നെ സ്കൂള്‍ വിട്ടുവരുമ്പോള്‍ കൂട്ടുകരോത്ത് തോട്ടിലിറങ്ങി പരല്‍മീന്‍ പിടിച്ചതും ....
അങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കാന്‍ ഓര്‍മ്മക ളോരു പാടൊഴുകി
ഒടുവില്‍ കടലില്‍ ചേര്‍ന്ന നദി പോലെ തിരികെ കിട്ടില്ലാബാല്യമൊരിക്കലും
ഇതാണെന്‍റെ വേദനയും ........
No comments:
Post a Comment