കണ്ണുതുറന്നപ്പോള്‍ കണ്ടതൊന്നും വ്യക്തമായി ഓര്‍മ്മയില്ല ...
കുറേ രൂപ ഭേദങ്ങള്‍ ഉറ്റുനോക്കുന്നു ....
അപ്പോള്‍ ഉള്ളിലുണ്ടായ വികാരത്തിന്
ഭയം എന്ന് വിളിക്കാമോ എന്നും അറിയില്ല ..
എന്തായാലും അടുത്തുകിടന്ന ശരീരത്തിനോട് തോന്നിയത്
ആകര്‍ഷണ്ണമായതിനാല്‍ അങ്ങോട്ട് ചേരാന്‍ ശ്രമിച്ചു.....
ആദ്യമായി വാ തുറന്നടച്ചപ്പോള്‍
"ആ അം " എന്ന രണ്ട് നാദരൂപങ്ങള്‍ പ്രകടമായി ...
ചുറ്റുപാടുകള്‍ അതിനെ ഏറ്റുപറയുകയും "അമ്മ" എന്ന്
അംഗീകരിക്കുകയും ചെയ്തപ്പോള്‍ സമാധാനമായി ....
നീട്ടിയും ചുരുക്കിയും ഉച്ചത്തിലും സാവധാനത്തിലും
അത് പറഞ്ഞുറപ്പിച്ചു ..... അമ്മ .....
അന്നും ഇന്നും എന്നും അതാശ്വാസം തന്നെ ആനന്ദവും ....
No comments:
Post a Comment